ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതിന് ശേഷം മാത്രമേ ദുബായിൽ ഇ-സ്കൂട്ടറുകൾ പ്രവർത്തിപ്പിക്കാൻ കഴിയൂ എന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
ഇ-സ്‌കൂട്ടറുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഇ ബൈക്കുകളോ ഓടിക്കാനുള്ള ലൈസൻസ് അതോറിറ്റി നൽകും.
ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ദുബായിൽ സൈക്കിളുകളുടെയും ഇ-സ്‌കൂട്ടറുകളുടെയും ഉപയോഗം നിയന്ത്രിക്കുന്ന പ്രമേയം കൊണ്ടുവന്നത്. എന്നാൽ ഇ-സ്കൂട്ടർ റൈഡർമാർക്കുള്ള ഡ്രൈവിംഗ് ലൈസൻസ് പെർമിറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അതോറിറ്റി പ്രഖ്യാപിച്ചിട്ടില്ല.