Search
Close this search box.

നാട്ടിലേക്ക് പോകാനായി യുഎഇയില്‍ നിന്നും വാക്സിനെടുത്തവർക്കും ഇനി പിസിആർ പരിശോധന വേണ്ടെന്ന് എയർ ഇന്ത്യ

Air India has said that those who have been vaccinated in the UAE to go home will no longer have to undergo PCR testing

നാട്ടിലേക്ക് പോകാനായി യുഎഇയില്‍ നിന്നും വാക്സിനെടുത്തവർക്കും ഇനി പിസിആർ പരിശോധന വേണ്ടെന്ന് എയർ ഇന്ത്യയും, എയർ ഇന്ത്യ എക്‌സ്പ്രസ്സും അറിയിച്ചു.

നേരത്തെ ഇന്ത്യയിൽ നിന്നും വാക്സിനെടുത്തവർക്ക് യുഎഇയില്‍ നിന്നും പുറപ്പെടുമ്പോഴുള്ള പിസിആർ പരിശോധന ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ യുഎഇയില്‍ നിന്നും വാക്സിനെടുത്തവർക്കും ഇനി പിസിആർ പരിശോധന വേണ്ടെന്നാണ് എയർ ഇന്ത്യയും, എയർ ഇന്ത്യ എക്‌സ്പ്രസ്സും അറിയിച്ചിരിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നും വാക്സിനെടുത്തവർക്കും ഈ ഇളവ് നല്‍കിയിട്ടുണ്ട്. ഈ രാജ്യങ്ങളുടെ പട്ടികയിലാണ് യുഎഇയും ഉള്‍പ്പെട്ടിട്ടുളളത്. എന്നാൽ ഇപ്പോഴും കോവിഡ് വാക്സിനേഷന്‍ സർട്ടിഫിക്കറ്റ് എയർസുവിധ പോർട്ടലില്‍ അപ്ലോഡ് ചെയ്യണം. ഈ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുളളവർ 72 മണിക്കൂറിനുളളിലെ പിസിആർ പരിശോധനാഫലം എയർ സുവിധയില്‍ അപ്ലോഡ് ചെയ്യണം. എല്ലാ യാത്രക്കാരും യാത്രയ്ക്ക് 14 ദിവസം മുന്‍പ് വരയുളള മറ്റ് യാത്ര വിവരങ്ങള്‍ ഉള്‍പ്പടെയുളള ആരോഗ്യസാക്ഷ്യപത്രവും നല്‍കണം. നിബന്ധനകള്‍ പാലിക്കാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും എയർ ഇന്ത്യയും, എയർ ഇന്ത്യ എക്‌സ്പ്രസ്സും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts