ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 6ൽ ബംഗ്ലാദേശിയെ കുത്തിക്കൊലപ്പെടുത്തിയ അക്രമിയായ ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തതായി ഷാർജ പോലീസ് അറിയിച്ചു.
ഷാർജ പോലീസിന്റെ ജനറൽ കമാൻഡിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ആണ് കൊലക്കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ കണ്ണിൽ കുരുമുളക് സ്‌പ്രേ ചെയ്ത ശേഷം പിന്നിൽ നിന്ന് കുത്തി കൊലപ്പെടുത്തുകയായിരുന്നു. തന്റെ അമ്മയെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ബംഗ്ലാദേശിയെ കൊലപ്പെടുത്തിയതെന്നാണ് അറസ്റ്റിലായ പ്രതിയുടെ വാദം.
എന്നാൽ കൊലപാതകത്തെക്കുറിച്ച് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പോലീസ് ഓപ്പറേഷൻസ് റൂമിലേക്ക് ഒരു കോൾ ലഭിക്കുകയും ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
അതേസമയം, ഇൻഡസ്ട്രിയൽ ഏരിയയിൽ മാർച്ച് 30 ന് അഴുകിയ നിലയിൽ കണ്ടെത്തിയ ഇന്ത്യക്കാരന്റെ മൃതദേഹത്തിന്റെ കേസ് ഷാർജ പോലീസ് അന്വേഷിച്ചുവരികയാണ്. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് മാറ്റിയിരിക്കുകയാണ്.