Search
Close this search box.

മലയാള സിനിമയിലെ മഹാ പ്രതിഭകൾക്ക് തൃശ്ശൂരിൽ പുരസ്കാര രാവ്. കല്യാൺ സിൽക്സ് അവതരിപ്പിക്കുന്ന ‘ബിഗ് സ്ക്രീൻ അവാർഡ്സ് – 2022’

കോവിഡാനന്തര മലയാളസിനിമയുടെ പുനർജ്ജീവനത്തിനു വഴിയൊരുക്കി, 2020 ജനുവരി മുതൽ 2022 ജനുവരി വരെ തീയറ്ററുകളിലും ഓടിടി പ്ലാറ്റ്ഫോമുകളിലായി റിലീസ് ചെയ്ത ചിത്രങ്ങളെ ആധാരമാക്കി, ലെൻസ്മാൻ എന്റെർറ്റൈൻമെൻറ്സും, ഫെഡറേഷൻ ഓഫ് ഇവൻറ് മാനേജ്മെൻറ് അസോസിയേഷൻ ഫെമയും (FEMA) ചേർന്നൊരുക്കുന്ന ബിഗ് സ്‌ക്രീൻ ചലച്ചിത്രഅവാർഡുകൾ പ്രഖ്യാപിച്ചു.

അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോൻ (2020), കള, മിന്നൽമുരളി യിലെ അഭിനയത്തിന് ടോവിനോ തോമസ് (2021), ഉണ്ണി മുകുന്ദൻ (മേപ്പടിയാൻ-2022) എന്നിവർ ഈ മൂന്നു വർഷങ്ങളിലെ മികച്ച നടന്മാർക്കുള്ള ബഹുമതികൾ നേടി. മികച്ച നടി – അന്ന ബെൻ – കപ്പേള (2020) , നിമിഷ സജയൻ – മാലിക് , ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ( 2021), ദർശന – (ഹൃദയം-2022)

ബിഗ് സ്ക്രീൻ അവാർഡ്‌സ് – 2022 മറ്റുള്ള അവാർഡുകൾ –
ബെസ്ററ് ആക്ടർ ഇൻ സപ്പോർട്ടിങ് റോൾ -സുധിഷ് – (ഭൂമിയിലെ മനോഹര സ്വകാര്യം – 2020)
മികച്ച സംഗീത സംവിധായകൻ – അൽഫോൻസ് ജോസഫ് (വരനെ ആവശ്യമുണ്ട്)
മികച്ച ഗായകൻ – ഹരിചരൻ (വരനെ ആവശ്യമുണ്ട് )
മികച്ച ഗാന രചയിതാവ് – ബി കെ ഹരിനാരായണൻ (വാതിൽക്കല് വെള്ളരി പ്രാവ് )
മികച്ച ഗായിക – നിത്യാ മാമൻ (വാതിൽക്കല് വെള്ളരി പ്രാവ് )
മികച്ച നവാഗത സംവിധായകൻ -റഷീദ് പാറക്കൽ ( സമീർ – 2020 )
ലൈഫ് ടൈം അച്ചീവ്മെന്റ് ( ഇൻഫ്ലുവെൻഷ്യൽ –മോട്ടിവേഷണൽ ) ഇന്നസെൻറ്.
എക്സില്ലെന്സ് ഇന്‍ മലയാള സിനിമ – ഇടവേള ബാബു
ഔട്‍സ്റ്റാന്ഡിങ് പെർഫോർമർ – ഇർഷാദ് ( സൈലെൻസ് & വോൾഫ് )
മികച്ച കുടുംബ ചിത്രം – വരനെ ആവശ്യമുണ്ട് – അനൂപ് സത്യൻ

മൾട്ടി ടാലെന്റ് പേഴ്സണാലിറ്റി – അനൂപ് മേനോൻ
മികച്ച ഛായാഗ്രാഹകൻ – സുദീപ് എലമോൻ ( അയ്യപ്പനും കോശിയും )
മികച്ച എഡിറ്റർ – രഞ്ജൻ അബ്രഹാം ( അയ്യപ്പനും കോശിയും )
മികച്ച പശ്ചാത്തല സംഗീതം – ജൈക്സ് ബിജോയ് ( അയ്യപ്പനും കോശിയും )
സോങ് ഓഫ് ദി ഇയർ – സച്ചിൻ ബാലു – (സ്‌മരണകൾ കാടായ് – ഭൂമിയിലെ മനോഹര സ്വകാര്യം)

മികച്ച സഹനടി – ഗൗരി നന്ദ (അയ്യപ്പനും കോശിയും), ബെസ്ററ് ക്യാരക്ടർ ആക്ടർ – കോട്ടയം രമേശ് (അയ്യപ്പനും കോശിയും), മികച്ച ചിത്രം & മികച്ച സംവിധയകാൻ – രഞ്ജിത്ത് – സച്ചി (അയ്യപ്പനും കോശിയും), വോയിസ് ഓഫ് ദ ഇയർ – നഞ്ചിയമ്മ (കലക്കാത്ത – അയ്യപ്പനും കോശിയും)

ബിഗ് സ്ക്രീൻ അവാർഡ്‌സ് 2021

എക്‌സ്‌ലെൻസ് അവാർഡ് – പി ആർ ഒ ദിനേശ് , മികച്ച ഛായാഗ്രാഹകൻ – ഷൈജു ഖാലിദ് (ജോജി , നായാട്ട് ) , മ്യൂസിഷ്യൻ ഓഫ് ദി ഡെക്കയ്ഡ് – ഗോപി സുന്ദർ , മികച്ച കുടുംബ ചിത്രം – ഹോം , മികച്ച സഹ നടൻ – ജോണി ആന്റണി ( ഹോം ) , ട്രെൻഡ് സെറ്റെർ – സിദ്ധിഖ് ലാൽ , മികച്ച എന്റെർറ്റൈനെർ – രമേശ് പിഷാരടി, മികച്ച സോഷ്യലി കമ്മിറ്റഡ് പേഴ്സണാലിറ്റി – N.M ബാദുഷ , എസ്‌സില്ലെൻസ് ഇൻ സിനിമ (30 YEARS) – മനോജ് കെ ജയൻ, മൾട്ടി ടാലന്റ്ട് പേഴ്സണാലിറ്റി : ശങ്കർ രാമകൃഷ്ണൻ, മികച്ച ഗാന രചയിതാവ് – അൻവർ അലി , മികച്ച സംഗീത സംവിധയകാൻ & ബാക്ഗ്രൗണ്ട് സ്കോർ – സുഷിൻ ശ്യാം – മാലിക് , കുറുപ്പ്
മികച്ച ഗായിക – സുജാത മോഹൻ , മികച്ച ഗായകൻ – ഷഹബാസ് അമൻ , മികച്ച പുതുമുഖ സംവിധായകൻ – ചിദംബരം ( ജാനേ മന്‍) , എന്റർടൈനിംഗ് ഫിലിം – ഓപ്പറേഷൻ ജാവ , ബെസ്ററ് സോഷ്യലി കമ്മിറ്റഡ് ഫിലിം – നായാട്ട് (രഞ്ജിത്ത് ) , വൈറൽ സോങ് ഓഫ് ദി ഇയർ – റാം സുരേന്ദർ ( കിം കിം ) വോയിസ് ഓഫ് ദി ഇയർ – പ്രസീദ ചാലക്കുടി ( അജഗജാന്തരം ) , പോപ്പുലർ ആക്ടർ – ആന്റണി വർഗീസ് (പെപ്പെ ), മികച്ചആർട്ടിസ്റ്റിക് ഫിലിം – കള , ഔട്‍സ്റ്റാന്ഡിങ് പെർഫോമൻസ് – മൂർ (കള) , മികച്ച ബാലതാരം – വസിഷ്ട് ഉമേഷ് -മിന്നൽ മുരളി , ഔട്‍സ്റ്റാന്ഡിങ് പെർഫോർമർ ഓഫ് ദി ഇയർ – ഗുരു സോമസുന്ദരം – മിന്നൽ മുരളി , മികച്ച ചിത്രം & ഡയറക്ടർ – മിന്നൽ മുരളി – ബേസിൽ ജോസഫ്,
പെർഫോർമർ ഓഫ് ദി ഡെക്കയ്ഡ് – സുരാജ് വെഞ്ഞാറമൂട് , സോങ് ഓഫ് ദി ഇയർ – ഉയിരേ – ഷാൻ റഹ്മാൻ – മിഥുൻ ജയരാജ് & നാരായണി ഗോപൻ , ജനപ്രിയ ഗായിക – സിതാര കൃഷ്ണകുമാർ

ബിഗ് സ്ക്രീൻ അവാർഡ്‌സ് 2022

മികച്ച ഗായകൻ – ഹരിശങ്കർ , എക്സല്ലൻസ് ഇൻ മ്യൂസിക് – കൈലാസ് മേനോൻ , മികച്ച കുടുംബ ചിത്രം – മേപ്പടിയാൻ , മികച്ച നടൻ – ഉണ്ണി മുകുന്ദൻ – മേപ്പടിയാൻ , മികച്ച ഛായാഗ്രാഹകൻ – വിശ്വജിത്ത് ഒടുക്കലത്ത് (ഹൃദയം) , മികച്ച എഡിറ്റർ – രഞ്ജൻ എബ്രഹാം (ഹൃദയം) , മികച്ച സഹനടൻ – കലേഷ് രാമാനന്ദ് , മികച്ച സംഗീത സംവിധയകാൻ / BG & സോങ് ഓഫ് ദി ഇയർ – ഹിഷാം അബ്ദുൽ വഹാബ്
– (ദർശന) ഹൃദയം , മികച്ച സംവിധായകൻ – വിനീത് ശ്രീനിവാസൻ (ഹൃദയം) , മികച്ച ഗാനരചന – കൈതപ്രം ( ഹൃദയം) , മികച്ച ചിത്രം – ഹൃദയം

പ്രൈഡ് ഓഫ് കേരള അവാർഡ് -വൈഷ്ണവ് ഗിരീഷ് , 22 ഇയേഴ്സ് ഓഫ് എക്സല്ലൻസ് ഇൻ മ്യൂസിക് – അഫ്സൽ ഇസ്മായിൽ , സ്റ്റൈൽ ഐക്കൺ അവാർഡ് – സാനിയ ഇയ്യപ്പൻ

ഏപ്രിൽ 12 നു തൃശ്ശൂരിലെ പുഴയ്ക്കൽ വെഡിങ് വില്ലേജ് അങ്കണത്തിൽ ഒരുങ്ങുന്ന വർണ്ണാഭമായ ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് , ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഈ പുരസ്കാര ചടങ്ങിൽ പങ്കെടുക്കും. കല്യാൺ സിൽക്സ് അവതരിപ്പിക്കുന്ന ‘ബിഗ് സ്ക്രീൻ അവാർഡ്സ് 2022’ ഇവന്റ് മാനേജ് ചെയ്യുന്നത് തൃശ്ശൂരിലെ പ്രശസ്തമായ ഓസ്കാർ ഇവന്റ്‌സ് ആണ്. അഫ്സൽ, നിഷാദ്, വൈഷ്ണവ് ഗിരീഷ്, അഖില ആനന്ദ് , അക്ബർ ഖാൻ, ശ്രീനന്ദ, മെറിൽ ആൻ മാത്യു എന്നിവർ ഒരുക്കുന്ന മ്യൂസിക് നൈറ്റ്, പ്രശസ്ത ചലച്ചിത്ര താരങ്ങൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ എന്നിവയും അരങ്ങേറും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts