ഏഷ്യാനെറ്റ് ന്യൂസ് ഗൾഫ് ബ്യൂറോ ചീഫ് അരുൺ രാഘവന് യു എ ഇ ഗോൾഡൻ വിസ. മാധ്യമ മേഖലയ്ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം. ഗള്‍ഫിന്റെ വിവിധ മേഖലകളില്‍ ദുരിതമനുഭവിച്ച എഴുപത്തിയാറുപേര്‍ക്കാണ് ഏഷ്യാനെറ്റ്ന്യൂസില്‍ അരുണ്‍ രാഘവന് നല്കിയ റിപ്പോര്‍ട്ടിലൂടെ നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങിയത്.
സ്വകാര്യ ഏജന്റുമാരുടെ വിസതട്ടിപ്പിനിരയായ നഴ്സുമാരടക്കമുള്ള നിരവധി മലയാളികള്‍ക്ക് ഗള്‍ഫില്‍ പുതിയ ജോലികള്‍ ലഭിക്കാനും അരുണിന്റെ റിപ്പോര്‍ട്ടുകള്‍ സഹായിച്ചു. ദുബായിലെ ബിസിനസ്സ് സെറ്റപ്പ് സെന്ററായ എമിറേറ്റ്സ് ക്ലാസിക് സിഇഒ സാദിഖ് അലിയാണ് വിസാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
കാസർഗോഡ് മുൻ MLA പി. രാഘവന്റെയും കമല രാഘവന്റെയും മകനാണ് അരുൺ രാഘവൻ. 6 വർഷമായി ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് ഗൾഫ് ബ്യൂറോ ചീഫ് ആയി ചെയ്യുകയാണ്. ഏഷ്യാനെറ്റിൽ ജോലി ചെയ്യുന്നതിന് മുൻപ് ഇന്ത്യ വിഷൻ, റിപ്പോർട്ടർ, മാതൃഭൂമി തുടങ്ങിയ ചാനലുകളിലായിരുന്നു അരുൺ ജോലി ചെയ്തിരുന്നത്.
സഹോദരൻ അജിത് നാട്ടിൽ എഞ്ചിനീയർ ആണ്. ഭാര്യ അനുഷ അരുണിനൊപ്പം ദുബായിലുണ്ട്.
വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് ആദരമായി യുഎഇ സര്‍ക്കാര്‍ നല്‍കുന്നതാണ് പത്തുവര്‍ഷം കാലാവധിയുള്ള ഗോള്‍ഡന്‍ വിസ.