നോമ്പ് തുറക്കാനായി വീട്ടിലെത്താൻ അമിതവേഗത വേണ്ട : ട്രാഫിക് സിഗ്നലുകളിൽ ഇഫ്താർ ബോക്സുകൾ വിതരണം ചെയ്യുമെന്ന് അബുദാബി പോലീസ്

No need to rush home to break the fast: Abu Dhabi police say iftar boxes will be distributed at various traffic signals

റമദാനിലുടനീളം ഇഫ്താർ വേളയിൽ അബുദാബി നഗരത്തിലെയും അൽ ഐനിലെയും വിവിധ ട്രാഫിക് സിഗ്നലുകളിൽ വാഹനമോടിക്കുന്നവർക്ക് അബുദാബിയിലെ പോലീസ് പ്രതിദിനം 2,500 ലധികം ഭക്ഷണപാനീയങ്ങളും ഇഫ്താർ ബോക്സുകളും വിതരണം ചെയ്യും.

വെള്ളിയാഴ്ച ആരംഭിച്ച “ഫീഡ് ആൻഡ് റീപ് റമദാൻ” സംരംഭം അബുദാബി പോലീസും അബ്‌ഷർ യാ വതാനും ചേർന്ന് ഈ സംരംഭം നടപ്പിലാക്കും, അബുദാബി നഗരത്തിലെയും അൽ ഐനിലെയും കുറച്ച് തിരക്കേറിയ റോഡുകൾ ഇത് ഉൾപെടുത്തിയിട്ടുണ്ട്.

അബുദാബിയിൽ ഇസ്ലാമിക് ബാങ്ക് സിഗ്നൽ, സിവിൽ ഡിഫൻസ് റോഡ് സിഗ്നൽ, മുഷ്റിഫ് മാൾ സിഗ്നൽ, പ്രസ്റ്റീജ് അൽ ഖാലിയ സിഗ്നൽ എന്നിവിടങ്ങളിലും, അൽഐനിൽ അൽ മഖാമി സിഗ്നൽ, അൽജിമി മാൾ സിഗ്നൽ എന്നിവിടങ്ങളിലും ഇഫ്‌താർ ബോക്സുകൾ ലഭിക്കും.

“നോമ്പ് തുറക്കാൻ വീട്ടിലെത്താൻ വൈകിയ ഡ്രൈവർമാർക്ക് ഇഫ്താർ ഭക്ഷണം നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്, അതിനാൽ അവർ കുടുംബത്തോടൊപ്പം ഇഫ്താർ കഴിക്കാൻ തിരക്കുകൂട്ടുമ്പോൾ അമിതവേഗതയിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയും,” പ്രോട്ടോക്കൽ ആൻഡ് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ലെഫ്റ്റനന്റ് കേണൽ സുൽത്താൻ അബ്ദുല്ല ബവസീർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!