വിശുദ്ധ റമദാൻ മാസത്തിലേക്ക് യുഎഇ ചുവടുവെക്കുന്ന ഇന്ന് ശനിയാഴ്ച രാത്രിയും, നാളെ രാവിലെയും ഹ്യുമിഡിറ്റി പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു.
ഇന്ന് ആകാശം ചിലപ്പോൾ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. പകൽസമയത്ത് നേരിയതോ മിതമായതോ ആയ കാറ്റും ഉണ്ടാകാം.