ഡിമാന്റ് കൂടിയതിനാൽ ഓഹരികൾ വിൽക്കുന്നതിന്റെ എണ്ണം ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) വീണ്ടും വർദ്ധിപ്പിച്ചു. നേരത്തെ 850 കോടിയോളം ഓഹരികൾ വിൽക്കാനാണ് തിരുമാനമെടുത്തിരുന്നത്. ഇന്ന് ഏപ്രിൽ 2 ന് അത് 900 കോടിയാക്കി ഓഹരികളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുകയാണ്.
ഈ വർദ്ധനവ് റീറ്റെയ്ൽ ഇൻവെസ്റ്റെർസ് വിഭാഗത്തിൽപെടുന്നവർക്കാണ് ഗുണം ചെയ്യുക. ആദ്യം പ്രഖ്യാപിച്ചപ്പോൾ 6.5 ശതമാനവും തുടർന്ന് കഴിഞ്ഞ ആഴ്ച്ച 17 ശതമാനം ആക്കിയും വർദ്ധിപ്പിച്ചിരുന്നു. ഇപ്പോൾ അത് 18 % ആകിയിരിക്കുകയാണ്.