ബ്രിട്ടണില്‍ പുതിയ കോവിഡ് വകഭേദം ‘XE’ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

The World Health Organization (WHO) has announced the discovery of a new Kovid variant 'XE' in the UK

കോവിഡിന്റെ പുതിയ വകഭേദമായ എക്സ് ഇ മ്യൂട്ടന്റ് കൂടുതൽ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന. ഒമിക്‌റോണിന്റെ ബിഎ.2 സബ് വേരിയന്റിനേക്കാൾ പത്ത് ശതമാനം വ്യാപനശേഷി എക്സ് ഇക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ യുഎസിന്റെ ചില പ്രദേശങ്ങളിലാണ് പുതിയ വകഭേദമായ എക്സ് ഇ വ്യാപിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ നിലവിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ ഭൂരിഭാ ഗവും ബിഎ.2 സബ് വേരിയന്റുകളാണ്.

ഒമിക്രോൺ ബിഎ.1, ബിഎ.2 എന്നിവ സംയോജിച്ച പുതിയ പതിപ്പാണ് എക്സ് ഇ. നിലവിൽ യുഎസിന്റെ ചില പ്രദേശങ്ങളിലും യുകെയിലും മാത്രമാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ വ്യാപന ശേഷി എക്സ് ഇക്കാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ജനുവരി 19 ന് യുകെയിൽ ആണ് എക്സ് ഇ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ 600-ൽ താഴെ സീക്വൻസുകൾ റിപ്പോർട്ട് ചെയ്യുകയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രധമ നിരീക്ഷണത്തിൽ ബിഎ.2 നെ അപേക്ഷിച്ച് കമ്മ്യൂണിറ്റി വളർച്ചാ നിരക്ക് 10 ശതമാനം എക്സ് ഇ ക്ക് കൂടുതൽ ഉണ്ടെന്നാൈണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത് സ്ഥിരീകരിക്കുവാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഡബ്ലിയുഎച്ച്ഓ ഈ ആഴ്ച ആദ്യം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!