ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു

Film actor Kainakari Thankaraj has passed away
ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു. 76 വയസായിരുന്നു. കരൾ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് കേരളപുരത്തെ സ്വവസതിയായ “കൈനഗിരി’യിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9 ന് കേരള പുരത്തെ വീട്ടുവളപ്പിൽ നടക്കും.
പ്രശസ്ത നാടക പ്രവര്ത്തകന് കൃഷ്ണന്കുട്ടി ഭാഗവതരുടെ മകനാണ്.10,000 വേദികളില് പ്രധാന വേഷങ്ങളില് തിളങ്ങിയ ആപൂര്വ്വം നാടകനടന്മാരില് ഒരാളായ തങ്കരാജ്, കെഎസ്ആര്ടിസിയിലെയുംകയര്ബോര്ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്.
പ്രേം നസീര് നായകനായി എത്തിയ ആനപ്പാച്ചന് ആയിരുന്നു ആദ്യ ചിത്രം.തുടർന്ന് 35 ഓളം ചിത്രങ്ങളില് അഭിനയിച്ചിട്ടുണ്ട്.അച്ചാരം അമ്മിണി ഓശാരം ഓമന,ഇതാ ഒരു മനുഷ്യന്, എന്നീ ചിത്രങ്ങൾക്ക് പുറമെ, അണ്ണന് തമ്പി, ഈ മ യൗ, ആമേന്, ഹോം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!