ദുബായിൽ റെസ്റ്റോറന്റുകളിൽ റമദാൻ മാസത്തിൽ ഭക്ഷണം വിളമ്പുമ്പോൾ ഡൈനിംഗ് ഏരിയകൾ കവർ ചെയ്യുന്നത് ഓപ്ഷണലായി തുടരുമെന്ന് ദുബായിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (DET) പുറത്തിറക്കിയ സർക്കുലറിൽ വ്യക്ത്മാക്കി.
സർക്കുലർ അനുസരിച്ച്, ഈ റമദാനിലെ നോമ്പ് സമയങ്ങളിൽ റെസ്റ്റോറന്റുകളിൽ ഡൈനിംഗ് ഏരിയകൾ കവർ ചെയ്യുന്നത് ദുബായിലെ ഭക്ഷണശാലകൾക്ക് ഓപ്ഷണലായി തുടരും.
“എമിറേറ്റിലെ റെസ്റ്റോറന്റുകൾക്ക് കഴിഞ്ഞ വർഷത്തെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി നോമ്പ് സമയങ്ങളിൽ ഭക്ഷണം വിളമ്പുന്നതിനായി കർട്ടനുകൾ സ്ഥാപിക്കണമോ അല്ലെങ്കിൽ അവരുടെ മുൻഭാഗം മറയ്ക്കണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാം” എന്ന് DET പ്രഖ്യാപിച്ചു.
“എല്ലാ എഫ് ആൻഡ് ബി വേദികൾക്കും മുൻകൂർ അനുമതിക്കോ പെർമിറ്റിനോ അപേക്ഷിക്കാതെ, അംഗീകൃത പ്രവൃത്തി സമയത്തിന് അനുസൃതമായി ഭക്ഷണവും പാനീയങ്ങളും നൽകാം” ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അതിന്റെ കോൾ സെന്ററിൽ നിന്ന് 600555559 എന്ന നമ്പറിലോ അല്ലെങ്കിൽ info@dubaidet.ae എന്ന ഇമെയിൽ വഴിയോ ലഭിക്കുമെന്ന് DET സർക്കുലറിൽ വ്യക്ത്മാക്കി.
കഴിഞ്ഞ വർഷത്തെ റമദാനിലാണ് ദുബായ് ഗവൺമെന്റ് ആദ്യമായി ഭക്ഷണ പാനീയങ്ങളുടെ (F&B) ഔട്ട്ലെറ്റുകൾക്ക് നോമ്പ് സമയങ്ങളിൽ ഭക്ഷണം വിളമ്പാൻ അനുമതി നൽകിയത്, ഡൈനിംഗ് ഏരിയകൾ മറയ്ക്കുന്നതിന് കർട്ടനുകളോ സ്ക്രീനുകളോ സ്ഥാപിക്കാതെ. വ്രതാനുഷ്ഠാന സമയത്ത് ഭക്ഷണം വിളമ്പാൻ പ്രത്യേക പെർമിറ്റ് വേണമെന്ന നിബന്ധനയും കഴിഞ്ഞ വർഷം റദ്ദാക്കിയിരുന്നു.