മനോജ് ജോര്‍ജ് വീണ്ടും ഗ്രാമി പുരസ്‍കാരത്തിന്റെ നിറവില്‍. ന്യൂ ഏജ് ആല്‍ബം വിഭാഗത്തില്‍ അവാര്‍ഡ് സ്വന്തമാക്കിയ ‘ഡിവൈന്‍ ടൈഡ്‍സി’ലൂടെയാണ് മനോജ് ജോര്‍ജ് തന്റെ പേരിനൊപ്പം ഗ്രാമി പുരസ്‍കാരം ചേര്‍ത്തുവയ്‍ക്കുന്നത്.
റിക്കി കേജാണ് ആല്‍ബം സംഗീത സംവിധാനം ചെയ്‍തിരിക്കുന്നത്. രണ്ടാം തവണയാണ് തൃശൂര്‍ സ്വദേശിയായ മനോജ് ജോര്‍ജ് ഗ്രാമി പുരസ്‍കാരത്തിന് അർഹനാകുന്നത്.
ഇന്ത്യക്കാരനായ റിക്കി കേജിന്റെ ‘വിന്‍ഡ്‍സ് ഓഫ് സംസാര’ എന്ന ആല്‍ബം 2015ല്‍ ഗ്രാമി പുരസ്‍കാരം നേടിയിരുന്നു. അന്ന് മനോജ് ജോര്‍ജായിരുന്നു ആല്‍ബത്തിന്റെ വയലിനിസ്റ്റ്, സ്‍ട്രിംഗ് അറേഞ്ചര്‍, കണ്ടക്ടര്‍ എന്നീ വിഭാഗങ്ങള്‍ കൈകാര്യം ചെയ്‍തത്. റിക്കി കേജിന്റെ തന്നെ ‘ഡിവൈന്‍ ടൈഡ്‍സും’ ഇത്തവണ ഗ്രാമി സ്വന്തമാക്കുമ്ബോഴും വയലിനിസ്റ്റ്, സ്‍ട്രിംഗ് അറേഞ്ചര്‍, കണ്ടക്ടര്‍ വിഭാഗങ്ങള്‍ കൈകാര്യം ചെയ്‍തിരിക്കുന്നത് മനോജ് ജോര്‍ജ് തന്നെയാണ്. ഗ്രാമി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വയലിനിസ്റ്റ് കൂടിയാണ് മനോജ് ജോര്‍ജ്.
പാശ്ചാത്യ സംഗീതവും കര്‍ണാടിക് സംഗീതവും സമന്വയിപ്പിച്ചിട്ടുള്ളതാണ് മനോജിന്റെ കോമ്ബോസിഷിന്‍സ്. റിക്കി കേജിനായി സിനിമകള്‍ക്കും പരസ്യങ്ങള്‍ക്കും വയലിന്‍ വായിച്ചാണ് ശ്രദ്ധേയനാകുന്നത്.