അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്, മുംബൈ, ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിലേക്ക് പ്രതിദിന ഫ്ലൈറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ഇന്ത്യൻ എയർലൈൻസിന്റെ “ഗോ എയർ” എന്ന പേരിൽ മുമ്പ് അറിയപ്പെട്ടിരുന്ന “ഗോ ഫസ്റ്റ്” പ്രഖ്യാപിച്ചു.
വർദ്ധിച്ചുവരുന്ന ഡിമാൻഡ് മൂലമാണ് ആണ് പ്രതിദിന ഫ്ലൈറ്റുകളുടെ എണ്ണം “ഗോ ഫസ്റ്റ്” വർദ്ധിപ്പിക്കുന്നത്.
ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനഃസ്ഥാപിച്ചതിന് ശേഷമാണ് അബുദാബി വിമാനത്താവളത്തിന്റെ വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായ ഈ പ്രഖ്യാപനം. അബുദാബി എമിറേറ്റിലേക്ക് പറക്കുന്ന യാത്രക്കാർക്ക് പിസിആർ ടെസ്റ്റിംഗ് ഇപ്പോൾ ഓപ്ഷണലാക്കിയിട്ടുണ്ട്.
നിലവിൽ അബുദാബിയിൽ നിന്ന് ഡൽഹിയിലേക്കുള്ള വൺവേ ടിക്കറ്റിന് ഏകദേശം 600 ദിർഹം ആണ് ഗോ ഫസ്റ്റ് ഈടാക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിൽ സ്ഥിതി ചെയ്യുന്ന കണ്ണൂരിലേക്കുള്ള യാത്രയ്ക്ക് ഏകദേശം 370 ദിർഹം ചിലവാകും; മുംബൈയിലും ഏതാണ്ട് ഇതേ വിലയാണ്.