2022 ഫോബ്സ്: എലോൺ മുസ്ക് അതിസമ്പന്നരിൽ ഒന്നാമത് : മുകേഷ് അംബാനിയും ഗൗതം അദാനിയും ലോകത്തിലെ അതിസമ്പന്നരിൽ പത്തും പതിനൊന്നും സ്ഥാനത്ത്; മലയാളികളിൽ എം.എ.യൂസഫലി ഒന്നാമത്

2022 Forbes: Elon Musk tops list of richest: Mukesh Ambani and Gautam Adani ranked 10th and 11th richest in the world; MA Yousafali is number one among Malayalees

ഫോര്‍ബ്‌സിന്റെ 2022 ലെ അതിസമ്പന്നരുടെ പട്ടികയിൽ ടെസ്ല കമ്പനി മേധാവി എലോൺ മുസ്ക് 219 ബില്യൺ ഡോളർ ആസ്തിയുമായി ഒന്നാമതെത്തി. ആമസോണ്‍ സിഇഒ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മുസ്ക് ഒന്നാമതെത്തിയത്.

171 ബില്യൺ ഡോളറുമായി ആമസോണ്‍ സിഇഒ ജെഫ് ബെസോസ് രണ്ടാമതെത്തിയപ്പോൾ ഫ്രഞ്ച് ഫാഷൻ രംഗത്തെ അതികായകർ ബെർനാഡ് അർനോൾട്ട് കുടുംബം 158 ബില്യൺ ഡോളറുമായി പട്ടികയിൽ മൂന്നാമതെത്തി. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് 129 ബില്യൺ ഡോളറുമായി നാലാമതെത്തിയപ്പോൾ നിക്ഷേപ ഗുരു വാറൻ ബഫറ്റ് 118 ബില്യൺ ഡോളറുമായി ആദ്യ അഞ്ചിൽ ഉൾപ്പെട്ടു.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ആഗോള തലത്തിൽ 90.7 ബില്യൺ ആസ്തിയോടെ പട്ടികയിൽ പത്താമതാണ്. അദാനി ഗ്രൂപ്പിൻ്റെ ഗൗതം അദാനി 90 ബില്യൺ ഡോളർ ആസ്തിയുമായി പതിനൊന്നാമതാണ്.

എച്ച്. സി. എൽ. സ്ഥാപകൻ ശിവ് നാടാർ 28.7 ബില്യൺ ഡോളർ, വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ സൈറസ് പൂനാവാല 24.3 ബില്യൺ ഡോളർ, റീട്ടെയിൽ ഫാഷൻ രംഗത്തെ രാധാകിഷൻ ദമാനി 20 ബില്യൺ ഡോളർ എന്നിവരാണ് ഇന്ത്യയിൽ നിന്നും പട്ടികയിൽ ഇടം പിടിച്ചവർ.

മലയാളികളിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലിയാണ് ഒന്നാമത്. ആഗോള തലത്തിൽ 490 സ്ഥാനത്തുള്ള യൂസഫലിക്ക് 5.4 ബില്യൺ ഡോളറിൻ്റെ ആസ്തിയാണുള്ളത്

ഇൻഫോസിസിൻ്റെ എസ്. ഗോപാലകൃഷ്ണൻ 4.1 ബില്യൺ ഡോളർ,

ബൈജൂസ് ആപ്പിൻ്റെ ബൈജു രവീന്ദ്രൻ 3.6 ബില്യൺ ഡോളർ,

രവി പിള്ള 2.6 ബില്യൺ ഡോളർ,

എസ്. ഡി. ഷിബുലാൽ 2.2 ബില്യൺ ഡോളർ,

ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി 2.1 ബില്യൺ ഡോളർ,

ജോയ് ആലുക്കാസ് 1.9 ബില്യൺ ഡോളർ,

മുത്തൂറ്റ് കുടുംബം 1.4 ബില്യൺ ഡോളർ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് മലയാളികൾ (ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ്, ജോർജ്ജ് ജേക്കബ് മുത്തൂറ്റ്, ജോർജ്ജ് തോമസ് മുത്തൂറ്റ്, സാറ ജോർജ്ജ് മുത്തൂറ്റ് 1.4 ബില്യൺ വീതം)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!