ഹത്തയിലെ പർവതപ്രദേശത്ത് ട്രെക്കിംഗിനിടെ വഴിതെറ്റി തളർന്നുപോയ രണ്ട് കാൽനടയാത്രക്കാരായ പിതാവിനെയും മകളെയും ദുബായ് പോലീസ് എയർ വിംഗിന്റെ സഹകരണത്തോടെ ഹത്ത പോലീസ് സ്റ്റേഷൻ സേന രക്ഷപ്പെടുത്തി
യാത്രാക്ലേശം മൂലം തളർന്നുപോയ പിതാവും മകളും യാത്ര പൂർത്തിയാക്കാൻ കഴിയാതെ നിശ്ചലരായിപോകുകയായിരുന്നു. തന്റെ ഭർത്താവിനെയും മകളെയും കണ്ടെത്താനായി സ്‌മാർട്ട് പോലീസ് സ്‌റ്റേഷൻ (SPS) വഴി ഒരു ബ്രിട്ടീഷ് യുവതി പോലീസ് സഹായം അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് ഹത്ത പോലീസ് സ്‌റ്റേഷൻ ഡയറക്ടർ കേണൽ മുബാറക് അൽ കെത്ബി അവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്.
മലനിരകളിൽ തളർന്നുപോയ തന്റെ ഭർത്താവിനും മകൾക്കും നടത്തം തുടരാനോ കഴിയിയുന്നില്ലെന്ന് ബ്രിട്ടീഷ് യുവതി അറിയിച്ചു. മൗണ്ടൻ റെസ്‌ക്യൂ ടീമായ ‘ബ്രേവ് ടീമും’ ഡ്യൂട്ടി ഓഫീസറും ഉടൻ തന്നെ പ്രദേശത്തേക്ക് കുതിക്കുകയും അവരെ കണ്ടെത്താനായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
പിന്നീട് തളർന്നുപോയ പിതാവിനെയും മകളെയും കണ്ടെത്താനും അവരെ സുരക്ഷിതമായി പുറത്തെടുക്കാനും ബ്രേവ് ടീമിന് കഴിഞ്ഞതായി അൽ കെത്ബി പറഞ്ഞു. പിതാവും മകളും തളർന്നുപോയതിനാൽ നടക്കാൻ കഴിയാതായതിനാൽ അവരെ പർവതപാതയിൽ നിന്ന് പുറത്തെടുക്കാൻ വ്യോമസേനയുടെ സഹായം ആവശ്യമാണെന്ന് ഹത്ത പോലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ കേണൽ അബ്ദുല്ല റാഷിദ് അൽ ഹഫീത് പറഞ്ഞു.
ഉയർന്ന ദുർഘടമായ ഭൂപ്രദേശവും ചിതറിക്കിടക്കുന്ന ഉരുളൻ കല്ലുകളും കാരണം, രക്ഷാദൗത്യ പട്രോളിംഗിന് പിതാവിനെയും മകളെയും മലമുകളിൽ എത്താൻ സഹായിക്കേണ്ടിവന്നു, തുടർന്നാണ് എയർ വിംഗിന് അവരെ ബന്ധപ്പെടാനും ആംബുലൻസിലേക്ക് എത്തിക്കാനും കഴിഞ്ഞത്.