ഇന്ത്യയിൽ XE വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി പുതിയ റിപ്പോർട്ട്

No Covid XE variant in India, Govt sources deny media reports confirming first case

മഹാരാഷ്ട്രയിലെ മുംബൈയിൽ 50 വയസുള്ള സ്ത്രീക്ക് ഒമിക്രോൺ ‘XE’ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് പുതിയ റിപ്പോർട്ട്. ജീനോമിക് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

നേരത്തെ, ഇന്ത്യയിൽ ആദ്യ ഒമിക്രോൺ എക്‌സ്ഇ (Omicron XE) വകഭേദം മുംബൈയിൽ സ്ഥിരീകരിച്ചതായി ഇന്ത്യയിലെ മറ്റ് മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ച് ദുബായ്‌വാർത്തയും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ സർക്കാറിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത് ഇന്ത്യയിൽ ഇതുവരെ കോവിഡ് XE വേരിയന്റ സ്ഥിരീകരിച്ചിട്ടില്ലെന്നും മാധ്യമ റിപ്പോർട്ടുകൾ സർക്കാർ വൃത്തങ്ങൾ നിഷേധിക്കുന്നതായും അറിയിച്ചു.

ബൃഹാൻ മുംബൈ മുൻസിപ്പൽ കോർപറേഷനിലെ (ബി.എം.സി) 50 വയസുള്ള സ്ത്രീക്ക് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് ബി.എം.സി അറിയിച്ചിരുന്നത്.

പുതുതായി രോഗം ബാധിച്ച സ്ത്രീ രണ്ട് ഡോസ് കൊവിഡ് വാക്സിനും എടുത്തിരുന്നെന്നും രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നും ആരോഗ്യവിദഗ്‌ദ്ധർ പറഞ്ഞു. മറ്റ് രോഗങ്ങളും ഇവർക്ക് ഇല്ലാത്തതിനാൽ ആരോഗ്യകാര്യത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!