ഒരു അധ്യയന വർഷത്തിൽ ദുബായിലെ ഒരു സ്വകാര്യ സ്കൂൾ ഈടാക്കുന്ന എല്ലാ ഫീസും വിശദമാക്കുന്ന ഫീസ് കാർഡ് ( School Fees Fact Sheet ) പുറത്തിറക്കിയിട്ടുണ്ടെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.
ഈ സ്കൂൾ ഫീസ് ഫാക്റ്റ് ഷീറ്റ് സ്വകാര്യ സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സമഗ്രവും വിശ്വസനീയവുമായ വിവരങ്ങൾ നൽകുമെന്ന് അതോറിറ്റി പറഞ്ഞു.
നിർബന്ധിത ട്യൂഷൻ ഫീസിന് പുറമേ, ഗതാഗതം, പാഠ്യേതര പ്രവർത്തനങ്ങൾ, സ്കൂൾ യാത്രകൾ, പുസ്തകങ്ങൾ തുടങ്ങി ഒരു അധ്യയന വർഷത്തിൽ രക്ഷിതാക്കൾക്ക് അടയ്‌ക്കാവുന്ന മറ്റ് പരിശോധിച്ചുറപ്പിച്ച ഫീസിന്റെ വിശദാംശങ്ങൾ എല്ലാം ഫാക്‌ട് ഷീറ്റിൽ ഉൾപ്പെടും. ബാധകമെങ്കിൽ, ഓരോ സ്കൂളും നൽകുന്ന കിഴിവുകളുടെയും സ്കോളർഷിപ്പുകളുടെയും വിവരങ്ങളും ഇതിൽ ഉൾപ്പെടും. ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകളുടെയും ഫാക്‌ട് ഷീറ്റ് ഉടൻ രക്ഷിതാക്കൾക്ക് ലഭിക്കും.
ആദ്യ ഘട്ടത്തിൽ, 35 സ്‌കൂളുകളിലായി 81,000-ത്തിലധികം വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ ഉൾപ്പെടുത്തി സ്‌കൂൾ ഫീസ് ഫാക്‌ട് ഷീറ്റുകൾ ഈ വർഷം ഏപ്രിലിൽ അവരുടെ അധ്യയന വർഷം ആരംഭിക്കുന്ന സ്‌കൂളുകൾ നടപ്പിലാക്കും.
Dr. Abdulla Al Karam, Director General of @KHDA: Dubai is committed to supporting an environment that enables parents, students & schools to engage with each other and make choices based on clear information. pic.twitter.com/bSscS0vjj7
— Dubai Media Office (@DXBMediaOffice) April 6, 2022