കളഞ്ഞ് കിട്ടിയ 4,000 ദിർഹം പോലീസിലേൽപ്പിച്ചതിന് അൽ ഖുസൈസ് പോലീസ് സ്‌റ്റേഷൻ അഞ്ച് വയസുകാരനെ ആദരിച്ചു.
സ്റ്റേഷന്റെ അധികാരപരിധിയിൽ നിന്ന് കണ്ടെത്തിയ 4,000 ദിർഹം പണം കൈമാറിയതിന് ശേഷം ഫിലിപ്പീൻസിൽ നിന്നുള്ള നൈജൽ നേർസിന് പോലീസ് അവാർഡ് നൽകിയതായി വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. കുട്ടികൾക്കിടയിലെ ഇത്തരം ദയയും സത്യസന്ധതയും പ്രോത്സാഹിപ്പിക്കുന്നതിനായി അൽ ഖുസൈസ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൽഹലിം മുഹമ്മദ് അൽ ഹാഷ്മി കുട്ടിക്ക് അഭിനന്ദന സർട്ടിഫിക്കറ്റ് നൽകി.