Search
Close this search box.

എമര്‍ജന്‍സി ലാൻഡിങ്ങിനിടെ DHL കാര്‍ഗോ വിമാനം തകര്‍ന്നു : ആളപായമില്ല..

DHL cargo plane crashes during operational landing: No casualties.

എമര്‍ജന്‍സി ലാന്‍ലിങ്ങിനിടെ കാര്‍ഗോ വിമാനം തകര്‍ന്നു. ലാന്‍ഡിങ്ങിനിടെ സ്‌കിഡ് ചെയ്ത് ട്രാക്കിലൂടെ സഞ്ചരിച്ച് രണ്ടായി പിളരുകയായിരുന്നു. ഡിഎച്ച്എല്‍ ഓപ്പറേറ്റ് ചെയ്യുന്നു വിമാനമാണ് അപകടത്തില്‍പെട്ടത്. സാന്‍ജോസിലെ അന്താരാഷ്ട വിമാനത്താവളം താല്‍ക്കാലികമായി പൂട്ടി. ക്രൂ അംഗങ്ങള്‍ സുരക്ഷിതരാണെന്ന് കോസ്റ്റാറിക്കയിലെ അഗ്‌നിശമനസേനാ മേധാവി ഹെക്ടര്‍ ഷാവ്‌സ് പറഞ്ഞു. മെഡിക്കല്‍ ചെക്കപ്പിനായി ഇവരെ കൊണ്ടുപോയിട്ടുണ്ടെന്നും റെഡ് ക്രോസ് പ്രവര്‍ത്തകനായ ഗൈഡോ വാസ്‌ക്വസ് പറഞ്ഞു.

ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം നടന്നത്. സാന്‍ ജോസിന് പുറത്തുള്ള ജുവാന്‍ സാന്താമരിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ബോയിംഗ്-757 വിമാനമാണ് അപകടത്തില്‍പെട്ടത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. ഹൈഡ്രോളിക് പ്രശ്‌നത്തെക്കുറിച്ച് ജീവനക്കാര്‍ അധികാരികളെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വൈകിട്ട് 6 മണി വരെയാണ് വിമാനത്താവളം അടച്ചിട്ടിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts