റമദാൻ മാസത്തിൽ എല്ലാ സുരക്ഷാ ആവശ്യകതകളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ‘റമദാൻ സേഫ്’ എന്ന തലക്കെട്ടിൽ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് കാമ്പയിൻ ആരംഭിച്ചതായി ഷാർജയിലെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഹാനി അൽ ദഹ്മാനി പറഞ്ഞു.
ഷാർജയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് റമദാൻ ടെന്റുകളുടെ ഉടമകളോട് എല്ലാ സുരക്ഷാ ആവശ്യകതകളും കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിച്ചു.
ഇഫ്താർ ഭക്ഷണം വിളമ്പുന്ന ടെന്റുകളിലും വീട്ടിലെ അടുക്കളകളിലും എല്ലാ സുരക്ഷാ സംവിധാനങ്ങളും പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതിയായ എണ്ണം അഗ്നിശമന ഉപകരണങ്ങളുടെ ആവശ്യകത ഉൾപ്പെടെ പൂർണ്ണ സുരക്ഷ ഉറപ്പാക്കാൻ ടെന്റുകൾ സ്ഥാപിക്കുമ്പോൾ അഗ്നിശമനത്തിനായി യുഎഇ കോഡ് നടപ്പിലാക്കുന്നതിന് ലെഫ്റ്റനന്റ് കേണൽ അൽ ദഹ്മാനി ഊന്നൽ നൽകി. വൈദ്യുത കണക്ഷനുകൾ സ്ഥാപിക്കുന്ന ജോലികൾ യോഗ്യരും ലൈസൻസുള്ളവരുമായ സാങ്കേതിക വിദഗ്ദർ മാത്രമേ നിർവഹിക്കാവൂ, അദ്ദേഹം കൂട്ടിച്ചേർത്തു.
എമിറേറ്റിലെ എല്ലാ റമദാൻ ടെന്റുകളും അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഷാർജ സിവിൽ ഡിഫൻസ് ഒരു കാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക സംഘങ്ങൾ ടെന്റുകൾ സന്ദർശിച്ച് ബോധവൽക്കരണ പ്രഭാഷണങ്ങൾ നടത്തുന്നുണ്ടെന്ന് ലഫ്റ്റനന്റ് കേണൽ അൽ ദഹ്മാനി പറഞ്ഞു. എല്ലാ ടെന്റുകൾക്കും വകുപ്പിന്റെ ലൈസൻസ് വേണമെന്നും വലിപ്പം, താമസക്കാരുടെ എണ്ണം, മെറ്റീരിയൽ, സ്ഥലം എന്നിവയിൽ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.