ഇന്ത്യയിൽ18 വയസ്സ് പൂർത്തിയായ എല്ലാ പൗരന്മാർക്കും ഞായറാഴ്ച മുതൽ കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകും. ബൂസ്റ്റർ വാക്‌സിൻ ഡോസ് സൗജന്യമായി നൽകില്ല. സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് പണം നൽകി വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.
നിലവിൽ ആരോഗ്യപ്രവർത്തകർ, കോവിഡ് മുൻനിര പ്രവർത്തകർ, 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിവർക്ക് രാജ്യത്ത് സൗജന്യ കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകുന്നുണ്ട്. എന്നാൽ രാജ്യത്തെ ഭൂരിഭാഗം പേർക്കും കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് സൗജന്യമായി ലഭിക്കില്ല.
നിലവിൽ സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയുള്ള ഒന്ന്, രണ്ട് വാക്‌സിൻ ഡോസുകൾ, ആരോഗ്യപ്രവർത്തകർ, കോവിഡ് മുൻനിര പ്രവർത്തകർ, 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിവർക്കുള്ള ബൂസ്റ്റർ വാക്‌സിൻ ഡോസ് എന്നിവയുടെ വിതരണം കൂടുതൽ ഊർജ്ജിതമാക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.