ഫുജൈറയിൽ ഇന്നലെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഫുജൈറ സിറ്റിയിലെ ഷെയ്ഖ് ഹമദ് ബിൻ അബ്ദുല്ല സ്ട്രീറ്റിൽ മിനിബസ് മറിഞ്ഞതിനെത്തുടർന്ന് 9 ഏഷ്യക്കാർക്ക് പരിക്കേറ്റു
ഷെയ്ഖ് ഹമദ് ബിൻ അബ്ദുള്ള സ്ട്രീറ്റിലൂടെ കോർണിഷ് സ്ട്രീറ്റിലേക്ക് പോവുകയായിരുന്നു ഏഷ്യൻ തൊഴിലാളികളുമായി പോയ മിനിബസ്. ഡ്രൈവറുടെ ശ്രദ്ധക്കുറവ് മൂലം അൽ മാർഷ് ടണലിന് സമാന്തരമായുള്ള സിമന്റ് ബാരിയറിൽ ഇടിച്ച് മറിയുകയായിരുന്നു.
ട്രാഫിക് പട്രോളിംഗും ദേശീയ ആംബുലൻസുകളും സ്ഥലത്തെത്തി പരിക്കേറ്റവരെ ആവശ്യമായ വൈദ്യചികിത്സയ്ക്കായി ഫുജൈറ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് .