ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് തീര്‍ഥാടനത്തിന് പത്ത് ലക്ഷം പേര്‍ക്ക് അനുമതി നല്‍കുമെന്ന പ്രഖ്യാപനവുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നിയന്ത്രണത്തോടെ നടത്തിയ ഹജ്ജ് തീര്‍ഥാടനം ഇത്തവണ വലിയ സന്നാഹത്തോടെ നടത്താനാണ് അധികൃതരുടെ തീരുമാനം. രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള ദശലക്ഷം തീര്‍ഥാടകര്‍ക്ക് ഇത്തവണ ഹജ്ജിന് അനുമതി നല്‍കുമെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരമാവധി തീര്‍ഥാടകര്‍ക്ക് ഹജ്ജിന് അവസരമൊരുക്കാനാണ് ഭരണകൂടം ആഗ്രഹിക്കുന്നതെന്നും സുരക്ഷിതമായ ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആത്മീയ നിര്‍വൃതിയോടെ ഹജ്ജും ഉംറയും നിര്‍വഹിക്കുന്നതിനും മദീനയിലെ പ്രവാചക പള്ളിയില്‍ തീര്‍ഥാടനം നടത്തുന്നതിനുമുള്ള പരമാവധി സൗകര്യങ്ങള്‍ ഒരുക്കണമെന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ പരമാവധി പേര്‍ക്ക് തീര്‍ഥാടനത്തിന് അനുമതി നല്‍കാന്‍ മന്ത്രാലയം തീരുമാനിച്ചതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
Labbaik Allahumma Labbaik 🕋
We’re honored to welcome one million pilgrims in Hajj 2022 pic.twitter.com/YblHozXar2
— Ministry of Hajj and Umrah (@MoHU_En) April 9, 2022