സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്കയിലെ ഗ്രാൻഡ് മസ്ജിദിനുള്ളിൽ തർക്കത്തെത്തുടർന്ന് രണ്ട് തീർഥാടകർ തമ്മിൽ ഏറ്റുമുട്ടി. മറ്റ് തീർത്ഥാടകർ ഇരുവരുടെയും തർക്കം പരിഹരിക്കാനായി ശ്രമിച്ചിരുന്നു.
എന്നാൽ വഴക്കിൽ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും രണ്ട് പേർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സൗദി അറേബ്യയിലെ സുരക്ഷാ അധികൃതർ ട്വീറ്റിലൂടെ അറിയിച്ചു.
എന്നാൽ ഇവർ വഴക്കിടുന്ന ഒരു വീഡിയോ ഓൺലൈനിൽ പ്രചരിച്ചിരുന്നു.
ഹജ്ജിന്റെയും ഉംറയുടെയും സുരക്ഷയ്ക്കായി “ഉംറ നിർവ്വഹണ വേളയിൽ ശാന്തതയും സമാധാനവും പാലിക്കാനും രണ്ട് വിശുദ്ധ മസ്ജിദുകളിൽ പ്രാർത്ഥിക്കാനും അല്ലാഹുവിന്റെ ആചാരങ്ങളെ മഹത്വപ്പെടുത്താനും സൗദി അറേബ്യയിലെ പ്രത്യേക സേന ആവശ്യപ്പെട്ടു.