ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇപ്പോൾ യു എ ഇയിൽ പാസ്പോർട്ട് പിടിച്ച് വെക്കുന്ന കമ്പനികളുടെയും ട്രാവൽ ഏജന്റുമാരുടെയും ശ്രദ്ധയിലേക്കായി ഒരു പാസ്പോർട്ട് ഉപദേശം നൽകിയിട്ടുണ്ട്.
”ഡോക്യുമെന്റ് പ്രോസസ്സ് ചെയ്യുന്ന ഞങ്ങളുടെ BLS സെന്ററുകളോടും ഈ ഏജന്റുമാർക്കും പ്രതിനിധികൾക്കും ഒരു മുന്നറിയിപ്പ് നൽകുന്നു. പാസ്സ്പോർട്ടിന്റെ ചട്ടയിലെ ഇന്ത്യൻ എംബ്ലം എല്ലായ്പ്പോഴും വ്യക്തമായിരിക്കണം, അതിന്റെ മുകളിൽ ഒരു സ്റ്റിക്കറും ഒട്ടിക്കാൻ പാടില്ല” കോൺസുലേറ്റ് അറിയിച്ചു.
ജീവനക്കാരുടെ പാസ്പോർട്ട് തടഞ്ഞുവയ്ക്കാൻ താൽപ്പര്യപ്പെടുന്ന കമ്പനികൾ പാസ്സ്പോർട്ടിന്റെ ചട്ടയ്ക്ക് മുകളിൽ ഒരു ഇന്ത്യക്കാരന്റെ ഈ സുപ്രധാന രേഖയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ജീവനക്കാരുടെ പേരും വിശദാംശങ്ങളും ഉള്ള സ്റ്റിക്കറുകൾ പതിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഡോക്യുമെന്റും അത് ഏത് ജീവനക്കാരന്റേതാണെന്നും എളുപ്പത്തിൽ തിരിച്ചറിയാൻ വേണ്ടിയാണ് കമ്പനികൾ ഇങ്ങനെ ചെയ്യുന്നത്.
എന്നാൽ ഇന്ത്യൻ പാസ്പോർട്ടിന്റെ പുറം ചട്ടയിലെ എംബ്ലം വ്യക്തമായിരിക്കണമെന്നും മറ്റൊരു സ്റ്റിക്കറും ഒട്ടിക്കാൻ പാടില്ലെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ (MEA) നിർദ്ദേശപ്രകാരം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇപ്പോൾ ട്രാവൽ ഏജന്റുമാർക്കും കമ്പനികൾക്കും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.