മരുമകളുമായുള്ള വാക്കുതർക്കത്തിനിടെ ഭിത്തിയിൽ തലയിടിച്ച് മരിച്ച ഉമ്മയുടെ മൃതദേഹം നാട്ടിലേക്കയച്ചു : അറിയാതെ കണ്ണ് നിറഞ്ഞ് പോയെന്ന് അഷ്‌റഫ്‌ താമരശ്ശേരി

Umma's body sent home after hitting her head on wall during argument with daughter-in-law: Ashraf Thamarassery

കഴിഞ്ഞ ദിവസം അബുദാബിയിൽ മരുമകളുമായുള്ള വാക്കുതർക്കത്തിനിടെ ഭിത്തിയിൽ തലയിടിച്ച് മരണപ്പെട്ട എറണാകുളം സ്വദേശിനിയുടെ മൃതദേഹം നാട്ടിലേക്കയച്ചതായി യു എ ഇയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ്‌ താമരശ്ശേരി അറിയിച്ചു. എറണാകുളം ഏലൂർ പടിയത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബി മുഹമ്മദ് (63) ആണ് മരണപ്പെട്ടത്.

ഇത്തരം സംഭവങ്ങൾ നടക്കുന്നത് പരിശുദ്ധ റമദാൻ മാസത്തിലാണെന്നും ആ ഉമ്മയെ യാത്രയാക്കിയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയെന്നും അഷ്‌റഫ്‌ താമരശ്ശേരി തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു.. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ…

ഇന്നലെ അയച്ച മയ്യത്ത് കഴിഞ്ഞ ആഴ്ച മരുമകൾ ഷജ്‌നയുടെ അടിയേറ്റ് മരിച്ച റൂബി മുഹമ്മദിൻ്റെതായിരുന്നു.കുറച്ച് നേരം ആ ഉമ്മായുടെ മുഖത്ത് നോക്കി നിന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി.ഇത്തരം സംഭവങ്ങൾ നടക്കുന്നത് പരിശുദ്ധ റമളാൻ മാസത്തിലാണെന്ന് ഓർക്കണം. മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിച്ചതും കുടുബബന്ധങ്ങൾ കൂടുതൽ കൂടുതൽ ഊഷ്മളതയോടെ കൊണ്ട് പോകേണ്ടതെന്നും ഓർമ്മപ്പേടുത്തുന്ന മാസം.മനസ്സും,ശരീരവും കൊണ്ട് ലോക രക്ഷിതാവിന് ഇബാദത്ത് ചെയ്യേണ്ട മാസം.ഇതൊന്നും മനസ്സിലാക്കാതെ കുടുംബത്തിലുണ്ടാകുന്ന ചില പിണക്കങ്ങൾ പറഞ്ഞ് തീർക്കുന്നതിന് പകരം വാശിയിലൂടെയും, വെെര്യാഗ്യത്തോടെയും ജീവിക്കുന്നവർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്..മുതിർന്നവർ കുടുംബത്തിലുണ്ടാകുന്നത് എത്രയോ നല്ലതാണ്.അവർ നമ്മുക്ക് നഷ്ടപ്പെടുമ്പോഴാണ് അവരുടെ യഥാർത്ഥ വില തിരിച്ചറിയു.

ഇന്നലെ ആ ഉമ്മായുടെ ചിരിച്ചോണ്ട് കിടക്കുന്ന മുഖം കണ്ടപ്പോൾ അറിയാതെ മനസ്സ് വേദനിച്ച് പോയി. ഇനിയും എത്രക്കാലം ഈ ദുനിയാവിൽ ജീവിക്കേണ്ടവർ,നിസ്സഹാനായി നിന്ന് പൊട്ടികരയുന്ന മകൻ സജു.വല്ലാത്ത അവസ്ഥയാണ് സജുവിൻ്റെത്. തൻ്റെ പരലോക ജീവിതത്തിൽ സ്വർഗ്ഗത്തിൻ്റെ അവകാശം തരേണ്ട സ്വന്തം ഉമ്മാനെ,തൻ്റെ ജീവിതത്തിൻ്റെ ഒരു ഭാഗമായ ഭാരൃ തല്ലി കൊന്നു. എങ്ങനെ സഹിക്കുവാൻ കഴിയും ആ പൊന്നുമോന്.സമാധാനിപ്പിക്കാൻ വാക്കുകളെ പരതുകയായിരുന്നു ഞാൻ.

മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നമ്മുടെ രക്ഷിതാവ് കൽപിച്ചിരിക്കുന്നു.. മാതാപിതാക്കളില്‍ ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക.റബ്ബേ ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും നമ്മളെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് പറയുവാൻ പരിശുദ്ധ ഖുർ ആൻ നമ്മളോട് കർശനമായി പറഞ്ഞിരിക്കുന്നു.

പടച്ച തമ്പുരാൻ എല്ലാപേർക്കും പോറുത്ത് കൊടുക്കുമാറാകട്ടെ. ആമീൻ

അഷ്‌റഫ്‌ താമരശ്ശേരി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!