കേരളത്തില്‍ 347 പേര്‍ക്ക് കൂടി കോവിഡ് / കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണമില്ല #April9

Another 347 people in Kerala are covid / covid has not died in the last 24 hours # April9

കേരളത്തില്‍ 347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  എറണാകുളം 106, തിരുവനന്തപുരം 60, കോഴിക്കോട് 31, കോട്ടയം 29, ആലപ്പുഴ 23, കൊല്ലം 22, തൃശൂര്‍ 18, ഇടുക്കി 14, കണ്ണൂര്‍ 14, പത്തനംതിട്ട 12, മലപ്പുറം 12, പാലക്കാട് 3, വയനാട് 2, കാസര്‍ഗോഡ് 1 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 13,599 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 2 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,360 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 383 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 89, കൊല്ലം 19, പത്തനംതിട്ട 18, ആലപ്പുഴ 21, കോട്ടയം 35, ഇടുക്കി 16, എറണാകുളം 119, തൃശൂര്‍ 21, പാലക്കാട് 2, മലപ്പുറം 10, കോഴിക്കോട് 20, വയനാട് 6, കണ്ണൂര്‍ 7, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2293 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!