മുന്നറിയിപ്പ് നൽകാനായി റോഡിൽ പെട്ടെന്നുള്ള ലെയ്ൻ മാറ്റം മൂലമുണ്ടായ അപകടങ്ങളുടെ വീഡിയോ അബുദാബി പോലീസ് പുറത്തുവിട്ടു.
അബുദാബി എമിറേറ്റിലെ റോഡുകളുടെ സുരക്ഷ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഒരു ഡ്രൈവർ മറ്റൊരു കാറിന്റെ മുന്നിൽ ലൈൻ മാറ്റി വെട്ടുകയും തുടർന്ന് വാഹനത്തിന്റെ പുറകിൽ ഇടിക്കുകയും സെൻട്രൽ റിസർവേഷനിലേക്ക് തിരിയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് അബുദാബി പോലീസ് പുറത്തുവിട്ടത്.
പെട്ടെന്ന് ലെയിൻ മാറ്റുക, സുരക്ഷിതമായ അകലം പാലിക്കുന്നതിൽ പരാജയപ്പെടുക തുടങ്ങി നിരവധി നിയമലംഘനങ്ങൾ വാഹനത്തിന്റെ ഡ്രൈവർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വാഹനമോടിക്കുന്നവരെ കൂടുതൽ ജാഗ്രത പാലിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി പതിവായി ഇങ്ങനെയുള്ള അപകടങ്ങളുടെ വീഡിയോകൾ അബുദാബി പോലീസ് പുറത്തുവിടാറുണ്ട്. ഇങ്ങനെയുള്ള നിയമലംഘനങ്ങൾ കണ്ടെത്താൻ എമിറേറ്റിലെ ക്യാമറകളിൽ രണ്ട് വാഹനങ്ങളെയും തിരിച്ചറിയാൻ കഴിയുന്ന സാങ്കേതിക വിദ്യയാണ് സജ്ജീകരിച്ചിരിക്കുന്നത്.