സാമ്പത്തികത്തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറ്റ്ലസ് ജൂവലറിയുടെ 57.45 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. അറ്റ്ലസ് ജൂവലറി പ്രൈവറ്റ് ലിമിറ്റഡ്, അറ്റ്ലസ് രാമചന്ദ്രന് എന്ന എം.എം. രാമചന്ദ്രന്, ഇന്ദിര രാമചന്ദ്രന് എന്നിവരുടെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ജൂവലറിക്കും ഡയറക്ടര്‍മാര്‍ക്കുമെതിരേയുള്ള 242 കോടി രൂപയുടെ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിനെത്തുടര്‍ന്നുള്ള നടപടിയില്‍ സ്വര്‍ണം, വെള്ളി രത്നാഭരണങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്.
സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃശ്ശൂര്‍ ശാഖയില്‍നിന്ന് 2013-18 കാലയളവില്‍ 242 കോടി രൂപയുടെ വായ്പ അറ്റ്ലസ് ജൂവലറി എടുത്തിരുന്നു.ഇത് വ്യാജരേഖകള്‍ ഉപയോഗിച്ചാണെന്ന് അന്വേഷണസംഘം കണ്ടെത്തി.