ദുബായിലെ ഇ-സ്കൂട്ടറുകൾ നിയുക്ത സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA ) നിർദ്ദേശിച്ചു. ഏപ്രിൽ 13 ബുധനാഴ്ച മുതൽ ദുബായിലുടനീളമുള്ള 10 ജില്ലകളിലെ സൈക്ലിംഗ് ട്രാക്കുകളിൽ ഇ-സ്കൂട്ടറുകൾ അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ദുബായ് പോലീസും ഇന്ന് ഞായറാഴ്ച പ്രഖ്യാപിച്ചു.
നിയുക്ത ട്രാക്കുകളിലും അനുവദനീയമായ സ്ഥലങ്ങളിലും പങ്കിട്ട ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പാർക്കിംഗ് സ്ഥലങ്ങൾ ആർടിഎ ഒരുക്കിയിട്ടുണ്ട്. അവ പ്രധാനമായും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുഗതാഗത സ്റ്റേഷനുകൾക്ക് ചുറ്റുമുണ്ട്. ആദ്യ, അവസാന മൈൽ യാത്രകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കാൻ താമസക്കാരെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം,” അതോറിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.
വാഹനങ്ങളുടെയോ കാൽനടയാത്രക്കാരുടെയോ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്നതോ റോഡ് ഉപയോക്താക്കൾക്ക് അപകടസാധ്യത ഉണ്ടാക്കുന്നതോ ആയ ഇടങ്ങളിൽ ബൈക്കോ ഇലക്ട്രിക് സ്കൂട്ടറോ പാർക്ക് ചെയ്താൽ 200 ദിർഹം പിഴ ലഭിക്കും.
കൂടാതെ ദുബായിൽ ഇ-സ്കൂട്ടർ ഓടിക്കാനുള്ള സൗജന്യ പെർമിറ്റിനായി ഈ മാസം അവസാനത്തോടെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) വെബ്സൈറ്റിൽ അപേക്ഷിക്കാൻ കഴിയുമെന്നും RTA അറിയിച്ചു. “പ്രഖ്യാപിത പ്രദേശങ്ങളിലെ സുരക്ഷിതമായ റോഡുകളിൽ സ്കൂട്ടറുകൾ ഓടിക്കാൻ ഈ പെർമിറ്റ് ലഭിക്കുന്നത് ഒരു മുൻവ്യവസ്ഥയാണ്. എന്നിരുന്നാലും, പ്രാദേശിക, അന്തർദേശീയ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരെ അത്തരം പെർമിറ്റ് നേടുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു,” RTA ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.