കണ്ണൂർ സ്വദേശിയും ദുബായിൽ ബിസിനസ്സുകാരനുമായിരുന്ന സിയാൽ വീട്ടിൽ ഫസൽ ഇന്ന് നാട്ടിൽ വെച്ച് മരണമടഞ്ഞു. കണ്ണൂരിൽ നിന്നുള്ള സംഘടനയായ KCPK അഡ്വൈസറി ബോർഡ് ചെയർമാനും കണ്ണൂർ സിറ്റിയിലെ സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു ഇദ്ദേഹം.
ദുബായിൽ വിവിധ മേഖലകളിൽ ബിസിനസ്സ് രംഗത്ത് സജീവമായിരുന്നു. ഫസൽ സിയാൽ വീട്ടിൽ പച്ചു ഇക്ക എന്നാണ് അറിയപ്പെട്ടിരുന്നത്. മൃതദേഹം ഇപ്പോൾ മുഴപ്പിലങ്ങാട് വസതിയിൽ ആണുള്ളത്.