ദുബായിൽ വാട്ട്സ് ആപ്പ് വഴി പാർക്കിംഗ് ഫീസ് അടക്കുന്നതെങ്ങനെയെന്നറിയാം…

Learn how to pay parking fees in Dubai via WhatsApp ...

ദുബായിൽ പാർക്കിംഗ് ഫീസ് അടയ്ക്കല്‍ കൂടുതല്‍ സൗകര്യപ്രദമാക്കി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ഉപഭോക്താക്കള്‍ക്ക് വാട്ട്സ് ആപ്പിലൂടെ പാർക്കിംഗ് ഫീസ് അടയ്ക്കാനുളള സൗകര്യമാണ് ആർടിഎ ഏ‍ർപ്പെടുത്തിയത്.

നിലവില്‍ SMS ലൂടെയും പാർക്കിംഗ് മീറ്ററുകളിലൂടെയും ഫീസ് അടയ്ക്കാനാകും. ഇതിന് പുറമെയാണ് +971588009090 എന്നതാണ് വാട്സ് അപ്പ് നമ്പറിലൂടെയും പാർക്കിംഗ് ഫീസ് അടക്കാനുളള സൗകര്യം ഒരുക്കിയിട്ടുളളത്. എസ് എം എസ് അയക്കുമ്പോള്‍ ഈടാക്കുന്ന 30 ഫില്‍സ് ഇതിലൂടെ ലാഭിക്കാനാകുമെന്നും ആർടിഎ ട്വീറ്റില്‍ വ്യക്തമാക്കുന്നു.

അതിനായി ചെയ്യേണ്ടത് +971588009090 എന്ന നമ്പർ വാട്ട്‌സ്ആപ്പിൽ ആഡ് ചെയ്യുക. മഹ്‌ബൂബ് ചാറ്റ്‌ബോട്ട് നിങ്ങളെ സഹായിക്കാനുണ്ടാകും. തുടർന്ന് നമ്പർ പ്ലേറ്റ് (SPACE) സോൺ നമ്പർ (SPACE) സമയം എന്ന ഫോർമാറ്റിൽ 971 58 8009090 എന്ന നമ്പറിലേക്ക് സന്ദേശം അയക്കണം. പാർക്കിംഗ് ടിക്കറ്റ് നിരക്ക് വാഹനമോടിക്കുന്നവരുടെ ഡിജിറ്റൽ വാലറ്റ് /ഫോൺ ബാലൻസിൽ നിന്ന് കുറയ്ക്കും. എന്നിരുന്നാലും, വാഹനമോടിക്കുന്നവർക്ക് SMS വഴിയും പൊതു പാർക്കിങ്ങിന് പണം നൽകാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!