അൽ ദഫ്ര മേഖലയിലെ മരുഭൂമിയിൽ വാഹനാപകടം : ഗുരുതരമായി പരിക്കേറ്റ 3 പേരെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ച് അബുദാബി പോലീസ്

Three airlifted to hospital after car accident in Al Dhafra region desert

അൽ ദഫ്ര മേഖലയിലെ മരുഭൂമിയിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് മൂന്ന് പേരെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്നാണ് അബുദാബിയിലെ അൽ ദഫ്ര മേഖലയിലെ ഒരു മരുഭൂമിയിൽ നിന്ന് രണ്ട് എമിറാത്തികളും ഒരു സുഡാനി പ്രവാസിയുമടങ്ങുന്ന മൂന്ന് പേരെ എയർലിഫ്റ്റ് ചെയ്തത്.

വിമാനമാർഗം അബുദാബിയിലെ ഷെയ്ഖ് ഷാഖ്ബൗട്ട് മെഡിക്കൽ സിറ്റിയിലേക്കും അൽ ദഫ്രയിലെ ഗയാത്തി ആശുപത്രിയിലേക്കും മാറ്റിയതായി നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്റർ (NSRC) പ്രസ്താവനയിൽ അറിയിച്ചു.

പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നതിനായി അബുദാബി പോലീസ് റിപ്പോർട്ട് ലഭിച്ചയുടൻ തന്നെ തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!