ആന്ധ്ര ശ്രീകാകുളം ബട്‌വയില്‍ ട്രാക്കിലേക്കിറങ്ങിയ യാത്രക്കാര്‍ക്കുനേരെ എതിര്‍ദിശയില്‍നിന്നു വന്ന ട്രെയിന്‍ പാഞ്ഞുകറി 7 പേര്‍ മരിച്ചു. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഗുവാഹത്തി സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിലെ യാത്രക്കാരാണ് കോണാര്‍ക് എക്സ്പ്രസ് ഇടിച്ച് മരിച്ചത്. ട്രെയിന്‍ സാങ്കേതിക കാരണങ്ങളാല്‍ നിര്‍ത്തിയിട്ട സമയത്ത് പാളത്തില്‍ ഇറങ്ങി നിന്നവരെ എതിര്‍ദിശയില്‍ വന്ന കൊണാര്‍ക് എക്സ്പ്രസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി.
തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. നേരത്തെ 5 പേർ മരണപ്പെട്ടു എന്നായിരുന്നു റിപ്പോർട്ടുകൾ,എന്നാൽ ഇപ്പോൾ 7 പേർ മരണപ്പെട്ടതായുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Five killed as train runs over them in Andhra's Srikakulam district
Read @ANI Story | https://t.co/83FJmYoqFk#AndhraPradesh #accident pic.twitter.com/GXjKL8kHEb
— ANI Digital (@ani_digital) April 11, 2022