റാസൽഖൈമയിലുണ്ടായ ഒരു വാഹനാപകടത്തിൽ നാലും ആറും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയായ 26 കാരിയായ എമിറാത്തി യുവതി മരിച്ചു. യുവതിയെ ഖലീഫ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, അവിടെ പ്രവേശിപ്പിച്ചതിന് തൊട്ടുപിന്നാലെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, യുവതിക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു, തുടർന്ന് കാർ നിരവധി തവണ മറിഞ്ഞു, അത് മരണത്തിലേക്ക് നയിക്കുകയായിരുന്നു. കാറിൽ ഇവർ തനിച്ചാണ് യാത്ര ചെയ്തിരുന്നത്.
ഏപ്രിൽ 7 ന് രാത്രി 12.30നും 1 മണിക്കും ഇടയിലാണ് അപകടം. പോലീസിന് ഓപ്പറേഷൻ റൂമിലേക്ക് കോൾ ലഭിക്കുകയും ചെയ്തതിനെത്തുടർന്ന് ഒരു ട്രാഫിക് വിദഗ്ധനെയും പട്രോളിംഗിനെയും സൈറ്റിലേക്ക് അയച്ചിരുന്നു. പോലീസ് യുവതിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി വീട്ടുകാർക്ക് വിട്ടുകൊടുത്തു. റാസൽഖൈമയിലെ അൽ ഹുദിയബ സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചു.