യു എ ഇയിൽ ഇന്ന് ചൊവ്വാഴ്ച ചൂടുള്ള ദിവസമായിരിക്കുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. താപനില 43 ഡിഗ്രി സെൽഷ്യസിൽ എത്തും.
അബുദാബിയിൽ രാത്രിയിൽ കനത്ത മൂടൽ മഞ്ഞ് മൂടിയതിനാൽ , അൽ ഫയ മുതൽ അൽ ഐൻ വരെയുള്ള മോട്ടോർവേയിൽ വേഗത പരിധി മണിക്കൂറിൽ 80 കിലോമീറ്ററായി പോലീസ് കുറച്ചിരുന്നു.
#Alert #Fog_Alert #NCM pic.twitter.com/gWe5Y7qiiS
— المركز الوطني للأرصاد (@NCMS_media) April 12, 2022
രാവിലെ 9.30 ഓടെ മൂടൽമഞ്ഞ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ന് അബുദാബി നഗരത്തിൽ 37 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 36 ഡിഗ്രി സെൽഷ്യസിലും എത്തും, എന്നാൽ തെക്ക് ഭാഗത്തേക്ക് ചൂട് കൂടുതലായിരിക്കും, അവിടെ താപനില 43 ഡിഗ്രി സെൽഷ്യസിൽ എത്തും. പകൽ സമയത്ത് പൊടികാറ്റും വീശും.