മുങ്ങിമരണ അപകടങ്ങൾ വർദ്ധിക്കുന്നതിനെതുടർന്ന് അതിനെ പ്രതിരോധിക്കാനായി ഷാർജയിലെ ബീച്ചുകളിൽ 7 പുതിയ ലൈഫ് ഗാർഡ് ടവറുകൾ സ്ഥാപിച്ചതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
വർഷത്തിൽ ഈ സമയത്ത് ഉണ്ടാകുന്ന മുങ്ങിമരണ അപകടങ്ങൾ വർദ്ധിക്കുന്നതിനെ പ്രതിരോധിക്കാനാണ് ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഈ നടപടി സ്വീകരിച്ചത്.
മംസാർ ബീച്ചിൽ നാല് പുതിയ ടവറുകളും അൽ ഖാൻ ബീച്ചിൽ മൂന്ന് ടവറുകളും കൂടി നിർമ്മിച്ചതായി സിറ്റി അപ്പിയറൻസ് മോണിറ്ററിംഗ് വിഭാഗം മേധാവി ജമാൽ അബ്ദുല്ല അൽ മസ്മി പറഞ്ഞു.
പുതിയ ടവറുകൾക്ക് ചെറിയ എയർകണ്ടീഷൻ ചെയ്ത മുറിയുണ്ടെന്നും സൗരോർജ്ജം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എമിറേറ്റിലെ ബീച്ചുകളിലായി 21 ലൈഫ് ഗാർഡ് ടവറുകളുണ്ടെന്നും അൽ മസ്മി പറഞ്ഞു. ഈ ബീച്ചുകളിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ എണ്ണം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് മുനിസിപ്പാലിറ്റി.
അപകടങ്ങൾ തടയുന്നതിനും സുരക്ഷാ ആവശ്യകതകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുമായി മുനിസിപ്പൽ ഇൻസ്പെക്ഷൻ ടീമുകളും ബീച്ചുകളിൽ ഉണ്ടായിരിക്കും.