ഒന്നിലധികം പൊതുജനാരോഗ്യ ലംഘനങ്ങളുടെ പേരിൽ അബുദാബി അൽ ഷഹാമ പ്രാന്തപ്രദേശത്തുള്ള സിൽവർ ഫാൽക്കൺ എന്ന ഇന്ത്യൻ ലഘുഭക്ഷണങ്ങൾ വിൽക്കുന്ന റെസ്റ്റോറന്റ് അബുദാബി അധികൃതർ അടച്ചുപൂട്ടിച്ചു.
കീടനിയന്ത്രണ നടപടികൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (Adafsa) അടച്ചുപൂട്ടൽ തീരുമാനം പുറപ്പെടുവിച്ചത്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട 2008-ലെ 2-ാം നമ്പർ നിയമത്തിന്റെ അടിസ്ഥാനത്തിൽ, ആവർത്തിച്ചുള്ള മുന്നറിയിപ്പ് നൽകിയിട്ടും ഈ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് ഭരണപരമായ അടച്ചുപൂട്ടലിന് അർഹമാണ്.
റസ്റ്റോറന്റിലേക്ക് ഒന്നിലധികം പരിശോധനാ സന്ദർശനങ്ങൾ നടത്തിയതായും പരിസരത്ത് ധാരാളം പ്രാണികളുടെയും എലികളുടെയും സാന്നിധ്യം ഉൾപ്പെടെയുള്ള ഭക്ഷ്യ സുരക്ഷാ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതായും Adafsa പറഞ്ഞു. ഇന്ത്യൻ ലഘുഭക്ഷണങ്ങൾ നൽകുന്ന റെസ്റ്റോറന്റിന് ലംഘനങ്ങൾ തിരുത്തിയില്ലെങ്കിൽ അടച്ചുപൂട്ടൽ ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ് ഉൾപ്പെടെ മൂന്ന് മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ റെസ്റ്റോറന്റ് ഇപ്പോഴും അത് പാലിക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് അടച്ചുപൂട്ടിക്കാൻ തീരുമാനം പുറപ്പെടുവിച്ചത്.
أصدرت هيئة أبوظبي للزراعة والسلامة الغذائية قراراً بالإغلاق الإداري بحق منشأة "مطعم الصقر الفضي" بأبوظبي، والتي تحمل الرخصة التجارية رقم CN-1059170، وذلك لمخالفتها القانون رقم (2) لسنة 2008 في شأن الغذاء بإمارة أبوظبي والتشريعات الصادرة بموجبه، وكذلك لخطورتها على الصحة العامة. pic.twitter.com/vfDuc3Tmei
— هيئة أبوظبي للزراعة والسلامة الغذائية (@adafsa_gov) April 13, 2022