വിഷു വിപണിയൊരുക്കി യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ

Lulu Hypermarkets in the UAE marketed by Vishu

അബുദാബി: വിഷു വിപണിയൊരുക്കി ലുലു ഹൈപ്പർമാർക്കറ്റുകൾ. യു.എ.ഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ നാട്ടിൽ നിന്നുള്ള വിഷു സ്‌പെഷ്യൽ ഉത്പന്നങ്ങൾ എത്തിച്ച് ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം പകരുകയാണ്. വിഷുക്കണിയും വർണാഭമായ വിഷു കാഴ്‌ചകളും ലുലുവിലെത്തുന്ന ആരിലും സന്തോഷം പകരും. ഭക്ഷ്യ ഉത്പന്നങ്ങൾക്കും പുതുവസ്ത്രങ്ങൾക്കും കാര്യമായ ഇളവും വിഷു പ്രമാണിച്ച് ലഭ്യമാക്കിയിട്ടുണ്ട്. നാട്ടിൽ നിന്നുള്ള വെള്ളരി, മാങ്ങ, പച്ചക്കായ, വാഴക്കൂമ്പ്, ചേന, മത്തൻ, ഇളവൻ, പയർ, മുരിങ്ങക്ക തുറങ്ങിയെല്ലാ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. ആളുകളുടെ എണ്ണത്തിനനുസരിച്ച് ഓരോ കറിക്കും ആവശ്യമായ അത്രയും അളവിൽ അരിഞ്ഞ പച്ചക്കറിക്കൂട്ടുകൾ വിഷു സ്‌പെഷ്യൽ വിപണിയിലുണ്ട്.

ആവശ്യക്കാർ ഏറെയുള്ള ഇനങ്ങളാണ് ഇത്. ഇതോടൊപ്പം നാട്ടിൽ നിന്നുള്ള തൂശനിലയും കൊന്നപ്പൂവും വിപണിയിലെ വേറിട്ട കാഴ്‌ചയാണ്. വിഷു സദ്യക്കായുള്ള ബുക്കിങ് ഇതിനകം തന്നെ ലുലുവിൽ ആരംഭിച്ചുകഴിഞ്ഞു. സദ്യയിലെ വിഭവങ്ങൾ ലുലുവിൽ നേരിട്ടെത്തി ആവശ്യാനുസരണം വാങ്ങാനുള്ള അവസരവുമുണ്ട്. പാലട, ശർക്കര, പ്രഥമൻ, പാൽ, നെയ്, പഴം പായസങ്ങൾ ഉപഭോക്താക്കൾക്ക് കിലോ കണക്കിന് വാങ്ങാനും സൗകര്യമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും വിഷുക്കോടികൾ വസ്ത്രവിഭാഗത്തിൽ നിരത്തിയിട്ടുണ്ട്. കസവ് മുണ്ടും സാരിയും പാട്ടുപാവാടയുമെല്ലാം ഇതിലുൾപ്പെടും. ലുലു ഹൈപ്പർമാർക്കറ്റുകളിൽ നേരിട്ടെത്തിയോ, ലുലുഹൈപ്പർമാർക്കറ്റ് ഡോട്ട് കോമിലൂടെ ഓൺലൈൻ ആയോഇത് വാങ്ങാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!