ആന്ധ്രാപ്രദേശിലെ ഏലൂരിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം : 6 പേർ മരിച്ചു.

6 killed in fire at chemical factory in Elur, Andhra Pradesh

ആന്ധ്രാപ്രദേശിലെ ഏലൂരിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം. ആറുപേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച അർധരാത്രിയായിരുന്നു അപകടം. നൈട്രിക് ആസിഡ് ചോർന്ന് അഗ്നിബാധ ഉണ്ടാവുകയായിരുന്നു.

ഫാർമസ്യൂട്ടിക്കൽ പ്ലാന്റിലെ യൂണിറ്റ് നാലിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ച ആറുപേരിൽ നാലുപേർ ബിഹാറിൽ നിന്നെത്തിയ അതിഥി തൊഴിലാളികളാണ്.

തീ നിയന്ത്രണ വിധേയമായതായി അധികകൃതർ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി 25 വക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് ചികിത്സാ സഹായത്തിനായി അഞ്ചുലക്ഷം വീതം നൽകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!