ഡല്‍ഹി മെട്രോയില്‍ 25 വയസ്സുകാരിയായ യുവതിയുടെ ആത്മഹത്യാ ശ്രമം. ഡല്‍ഹി മെട്രോയിലെ അക്ഷര്‍ധാം സ്റ്റേഷന്‍ കെട്ടിടത്തില്‍ നിന്ന് ചാടാനാണ് യുവതി ശ്രമിച്ചത്. യുവതിയെ സ്റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍ രക്ഷിച്ചു. ഇതിനകം തന്നെ യുവതിയുടെ ആത്മഹത്യാ ശ്രമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കെട്ടിടത്തിനു മുകളില്‍ പുലര്‍ച്ചെ ഏഴരയോടെ ചാടാനൊരുങ്ങി നില്‍ക്കുന്ന യുവതിയെ ഒരു സുരക്ഷാ ജീവനക്കാരന്‍ കണ്ടു. അവരെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. എന്നാല്‍ യുവതി അതിനു തയ്യാറായില്ല.
ഇതിനിടെ താഴെ മറ്റ് ചില ജോലിക്കാര്‍ ചേര്‍ന്ന് ഒരു ബ്ലാങ്കറ്റ് വിരിച്ചു. യുവതി ഈ ബ്ലാങ്കറ്റിലേക്കാണ് ചാടിയത്. അതുകൊണ്ട് തന്നെ ചെറിയ പരുക്കുകളോടെ യുവതി രക്ഷപ്പെട്ടുവെന്നാണ് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.