ഉക്രേനിയക്കാർക്കായി 50 ടൺ ഭക്ഷ്യവസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളുമായി യു‌എഇയുടെ ഒരു വിമാനം കൂടി പോളണ്ടിലേക്ക് പറന്നു.

UAE sends aid plane to support humanitarian needs of Ukrainians

കുടിയിറക്കപ്പെട്ട വ്യക്തികളും അഭയാർത്ഥികളുമടങ്ങുന്ന ഉക്രേനിയക്കാർക്കായി 50 ടൺ ഭക്ഷ്യവസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളുമായി യു‌എഇയുടെ ഒരു വിമാനം കൂടി പോളണ്ടിലെ വാർസോയിലേക്ക് പറന്നു.
തുടർച്ചയായ മാനുഷിക ശ്രമങ്ങളുടെ ഭാഗമായി ഉക്രേനിയൻ ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മാർച്ചിൽ സ്ഥാപിച്ച റിലീഫ് എയർ ബ്രിഡ്ജിന്റെ ഭാഗമായാണ് ഈ സഹായവിമാനം അയച്ചത്.

പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളെ യുഎഇ പിന്തുണയ്ക്കുന്നുണ്ടെന്നും മേഖലാ അന്തർദേശീയ സുരക്ഷയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ദുരിതബാധിതരുടെ മാനുഷിക ആവശ്യങ്ങൾ നിറവേറ്റാനുള്ള ശ്രമങ്ങളുണ്ടെന്നും യുക്രെയിനിലെ യുഎഇ അംബാസഡർ അഹമ്മദ് സലിം അൽ കാബി പറഞ്ഞു.

ഉക്രേനിയൻ അഭയാർത്ഥികളെ സഹായിക്കുന്നതിനായി പോളണ്ടിലെ ഉക്രേനിയൻ അധികാരികൾക്ക് മെഡിക്കൽ സാമഗ്രികളും അടിസ്ഥാന ഭക്ഷണ സഹായങ്ങളും എത്തിക്കുന്നതിനായി കഴിഞ്ഞ മാർച്ചിലാണ് യുഎഇ ഒരു മാനുഷിക എയർ ബ്രിഡ്ജ് ആരംഭിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!