യുഎഇയിൽ ഇന്ന് താപനില 42 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (NCM) അറിയിച്ചു .
ഇതനുസരിച്ച് അൽ ക്വായിൽ താപനില 42 ഡിഗ്രി സെൽഷ്യസിൽ എത്തും, അബുദാബിയിലും ദുബായിലും യഥാക്രമം 41 ഡിഗ്രി സെൽഷ്യസും 39 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തും. ദുബായിലും അബുദാബിയിലും 20 മുതൽ 60 ശതമാനം വരെ ഈർപ്പമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
ഇന്നലെ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് അൽ ദഫ്രയിൽ 46.3 ഡിഗ്രി സെൽഷ്യസാണ് NCM രേഖപ്പെടുത്തിയത്.