ഇൻഡി​ഗോ വിമാനത്തിലെ യാത്രക്കാരന്റെ ഫോണിന് തീ പിടിച്ചു : ക്യാബിൻ ക്രൂ ഇടപെട്ട് അപകടമൊഴിവാക്കി

The passenger's phone on the IndiGo flight caught fire: the cabin crew intervened and averted the accident

യാത്രക്കിടെ ഇൻഡി​ഗോ വിമനത്തിലെ യാത്രക്കാരന്റെ ഫോണിന് തീ പിടിച്ചു. ഇൻഡിഗോയുടെ Dibrugarh-Delhi വിമാനത്തിൽ വ്യാഴാഴ്ചയാണ് സംഭവം. തീ പിടിച്ചതോടെ കൃത്യസമയത്ത് തന്നെ ക്യാബിൻ ക്രൂ അഗ്നിശമന ഉപകരണത്തിന്റെ സഹായത്തോടെ തീ അണച്ചതിനാൽ വലിയ അപകടമൊഴിവായി. സംഭവത്തിൽ യാത്രക്കാർക്കോ ക്യാബിൻ ജീവനക്കാർക്കോ പരുക്കേറ്റിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അധികൃതർ അറിയിച്ചു.

ദിബ്രുഗഡിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന 6E 2037 ഇൻഡി​ഗോ വിമാനത്തിലാണ് ഒരു യാത്രക്കാരന്റെ ഫോണിൽ നിന്ന് തീപ്പൊരിയും പുകയുമുണ്ടായത്. തുടർന്ന് ക്യാബിൻ ക്രൂ തീയണക്കുകയായിരുന്നു.’അപകടകരമായ സംഭവങ്ങൾ കൈകാര്യം ചെയ്യാൻ ക്രൂവിന് പരിശീലനം ലഭിച്ചിട്ടുണ്ട്, അവർ സ്ഥിതിഗതികൾ വേഗത്തിൽ കൈകാര്യം ചെയ്തു. ആർക്കും ഒരു അപകടവും സംഭവിച്ചിട്ടില്ല.’ വിമാനം ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയതായും ഇൻഡിഗോ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!