യുഎഇയിൽ ഈദ് അവധി : പടക്കം പൊട്ടിക്കാൻ കുട്ടികളെ അനുവദിക്കരുതെന്ന് മുന്നറിയിപ്പ്

Eid holiday in UAE: Warning not to allow children to set off fireworks

പടക്കം പൊട്ടിച്ച് കളിക്കാൻ കുട്ടികളെ അനുവദിക്കരുതെന്ന് രാജ്യത്തെ രക്ഷിതാക്കൾക്ക് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. യുഎഇയിൽ യുവാക്കൾ സാധാരണയായി പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന ഈദ് അൽ ഫിത്തർ അവധിക്ക് മുന്നോടിയായാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷന്റെ ഈ ഉപദേശം.

കഴിഞ്ഞ വർഷം, കരിമരുന്ന് പ്രയോഗം സംബന്ധിച്ച രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നവർക്ക് 100,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. നേരത്തെ പടക്ക വ്യാപാരം നടത്തുന്നവർക്കും നിർമാണം നടത്തുന്നവർക്കും മുന്നറിയിപ്പ് നൽകിയിരുന്നു. പടക്കങ്ങൾ സ്‌ഫോടകവസ്തുവായി കണക്കാക്കുന്നതിനാൽ പടക്കങ്ങൾ പ്രദർശിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്ന് അധികൃതർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!