എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ മൃതദേഹം ഇന്ന് കബറടക്കും. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ട് എന്നുതന്നെയാണ് പോലീസിന്റെ നിഗമനം. ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ശംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വഷണ ചുമതല.
എഫ്.ഐ.ആറിലും കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ വൈരാഗ്യം പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഉച്ചക്ക് മുന്‍പെ തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വൈകീട്ടോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.