സന്ദർശക വീസയിൽ ദുബായിലെത്തിയ മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

അവധിയാഘോഷിക്കാൻ ഒരു മാസം മുൻപ് സന്ദർശക വീസയിൽ ദുബായിലെത്തിയ മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ മണമ്പൂർ നീറുവിള തൊട്ടികല്ലിൽ സ്വദേശി അഭിലാഷ് ശ്രീകണ്ഠന്റെ ഭാര്യ പ്രിജി(38)യാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ ജബൽ അലി ഡിസ്കവറി ഗാർഡനിലെ ഫ്ലാറ്റിൽ വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

മാർച്ച് 15നായിരുന്നു പ്രിജി നാട്ടിൽ നിന്ന് രണ്ട് മക്കളോടൊപ്പം ഭർത്താവിന് അരികിലെത്തിയത്. വലിയവിള കൊടുവാഴനൂർ പുളിമാത്ത് സ്വദേശി ശങ്കരൻ–ഗീത ദമ്പതികളുടെ മകളാണ്. നടപടികൾ പൂർത്തിയായാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മണമ്പൂർ പ്രവാസി കൂട്ടായ്മയുടെ ട്രഷററാണ് അഭിലാഷ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!