യുഎഇ നിവാസികൾക്ക് ഈ വാരാന്ത്യത്തിൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഇന്ന് അബുദാബിയിലും ദുബായിലും യഥാക്രമം 39 ഡിഗ്രി സെൽഷ്യസും 38 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. എന്നിരുന്നാലും, അബുദാബിയിലും ദുബായിലും ഹ്യുമിഡിറ്റി 70 ശതമാനം ദിവസം മുഴുവൻ ഉയരുമെന്നാണ് പ്രവചനം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് രേഖപ്പെടുത്തുന്നത്. എൻസിഎം അൽ ദഫ്രയിൽ 46.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.