ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2183 പേർക്ക് കൂടി കോവിഡ് : കൂടുതൽ കേസുകൾ ഡൽഹിയിൽ

In the last 24 hours in India, 2183 more people were killed: more cases in Delhi

ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ 2183 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളിൽ 89.8 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം 1150 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്‌

മരണനിരക്കും കുത്തനെ ഉയർന്നിട്ടുണ്ട്. ഇന്നലെ 214 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കേരളത്തിൽ 62 മരണങ്ങൾ കൂടി കോവിഡ് ബാധിച്ചുള്ള മരണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മരണനിരക്ക് ഉയർന്നത്. കഴിഞ്ഞ ദിവസം നാലു പേർ മാത്രമാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നിട്ടുണ്ട്. 0.83 ശതമാനമായാണ് ഉയർന്നത്. കഴിഞ്ഞദിവസം ഇത് 0.31 ശതമാനമായിരുന്നു. നിലവിൽ 11,542 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഡൽഹിയിലാണ് ഏറ്റവുമധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 517 പുതിയ കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!