യുഎഇയുടെ ഒരു ബില്യൺ മീൽസിലേക്ക് 1 മില്യൺ ദിർഹം സംഭാവനയുമായി ഡോ. ഷംഷീർ വയലിൽ

With a donation of 1 million dirhams to one billion meals in the UAE, Dr. In Shamshir field

ലോകത്തിലെ 50 രാജ്യങ്ങളിലെ ദുർബലരായവർക്ക് ഭക്ഷണ സഹായം നൽകാൻ ലക്ഷ്യമിടുന്ന യുഎഇയുടെ വൺ ബില്യൺ മീൽസ് ഡ്രൈവിലേക്ക് വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ 1 മില്യൺ ദിർഹം സംഭാവന നൽകും.

ദുബായ് ഭരണാധികാരിയുടെ ജീവ കാരുണ്യ പദ്ധതിയിൽ പ്രധാനപ്പെട്ട പദ്ധതിയാണ് വൺ ബില്യൺ മീൽസ്.പുണ്യമാസത്തിലെ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി ഐക്യരാഷ്‌ട്രസഭ വേൾഡ് ഫുഡ് പ്രോഗ്രാമുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഫുഡ് ബാങ്കിങ് റീജണൽ നെറ്റ് വർക്ക്, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ്, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്സ്, ആവശ്യം കൂടുതലുള്ള രാജ്യങ്ങളിലെ സംഘടനകൾ എന്നിവയുടെ സഹ കരണത്തോടെയാണ് ഭക്ഷണപ്പൊതികൾ വിതരണംചെയ്യുക.

പോഷകാഹാരക്കുറവുള്ളവര്‍ക്ക് സഹായവും ആശ്വാസവും നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന സംരംഭത്തിന് സംഭാവന നല്‍കുന്നതില്‍ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു. പട്ടിണിക്കെതിരായ ആഗോള പോരാട്ടത്തെ പിന്തുണക്കുന്നതും യു എ ഇയുടെ മൂല്യങ്ങളെയും അതിന്റെ നേതൃത്വത്തെയും പ്രതിനിധീകരിക്കുന്നതുമാണ് ഈ സംരംഭം. മാനുഷിക പ്രവര്‍ത്തനത്തിന്റെ വ്യാപ്തി വിപുലീകരിക്കുന്ന ഇടപെടലിലൂടെ കുട്ടികള്‍, അഭയാര്‍ഥികള്‍, കുടിയിറക്കപ്പെട്ടവര്‍, ദുരന്തങ്ങളുടെയും പ്രതിസന്ധികളുടെയും ഇരകള്‍ എന്നിവരടക്കമുള്ളവര്‍ക്ക് സഹായം എത്തിക്കാനാകും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!